Webdunia - Bharat's app for daily news and videos

Install App

ദിലീപ് ചെയ്തത് രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം; ദിലീപിനെതിരെ പരാതി ലഭിച്ചു

ദിലീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമോ?

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (15:48 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ വഴി നടന്‍ ദിലീപ് അപമാനിച്ചുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ദിലീപിനെതിരെ കേസെടുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

ദിലീപിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം തടവും പിഴയും, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും പരാതിയില്‍ പറയുന്നു. ദിലീപിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് സലിം കുമാര്‍ മാപ്പു ചോദിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. അജുവും പിന്നീട് പേര് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments