Webdunia - Bharat's app for daily news and videos

Install App

ദിലീപ് തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്ന ഒരാളുണ്ട്! - എല്ലാത്തിനും പിന്നില്‍ അയാളാണ്!

ദിലീപിനെ തകര്‍ക്കാന്‍ നിങ്ങള്‍ അറിയാവുന്ന കളികളൊക്കെ കളിക്കുമെന്നറിയാം, കളിക്ക്....

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (07:46 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് കുഴഞ്ഞു മറിയുന്നു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി നടന്‍ ദിലീപ് ആലുവ് സബ്ജയിലിലാണ്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് പൊലീസ് പറയുന്ന പുതിയ വിവരം. 
 
എന്നാല്‍, കഴിഞ്ഞ ദിവസം അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകന്‍ രാജു ജോസഫ് നല്‍കിയ മൊഴി നേരെ വിപരീതമായിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ താന്‍ കത്തിച്ചു കളഞ്ഞതായി അദ്ദേഹം കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. രാജു ജോസഫിന് കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും അറിയാമെന്ന കണക്കുകൂട്ടലിലായിരുന്നു രാജുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതും പിന്നീട് വിട്ടയച്ചതും.
 
ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് താരത്തിനെതിരെ ശക്തമായ 19 തെളിവുകള്‍ ഉണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍, നിലവില്‍ ഗൂഢാലോച തെളിയിക്കുന്നതായി ഒരു തെളിവുകളും പൊലീസിന്റെ പക്കല്‍ ഇല്ലെന്നാണ് ഉയരുന്ന ആരോപണം. റിമാന്‍ഡ് കാലാവധി കഴിയുന്നതിന് മുമ്പ് തെളിവുണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് പൊലീസെന്നും ആരോപണം ഉയരുന്നുണ്ട്.
 
ദിലീപിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവെന്നല്ലാതെ കേസിന് ഗുണമായ ഒരു മൊഴികളും പൊലീസിന് ലഭിച്ചിട്ടില്ല. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ഭൂമിയിടപാട് ഉണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, നടി തന്നെ ഈ ആരോപണത്തെ നഖശിഘാന്തം എതിര്‍ത്തതോടെ ഈ വാര്‍ത്തയും ആറിത്തണുത്തു. ഇതിനിടയില്‍ ചാലക്കുടി D സിനിമാസ്, കുമരകം ഭൂമി, പറവൂർ ഭൂമി കൈയേറിയെന്നും ആരോപണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വരെ നടന്നു. എന്നാല്‍, ഭൂമി കയ്യേറിയിട്ടില്ലെന്ന് തെളിഞ്ഞതോടെ ആ ആരോപണവും ഇല്ലാതാവുകയായിരുന്നു.
 
ദിലീപ് തിരിച്ചു വരരുത് എന്നും ദിലീപ് എന്നന്നേക്കുമായി ഇല്ലതാകണം എന്ന് ആഗ്രഹമുള്ള ആരോ ഒരാള്‍ ഉണ്ടെന്നും അവരാണിതിനെല്ലാം പിന്നിലെന്നും ദിലീപിന്റെ ഫാന്‍സ് പറയുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപേട്ടനോടൊപ്പം നില്‍ക്കാനാണ് ഇവരുടെ തീരുമാനം. ‘ദിലീപിനെ തകര്‍ക്കാന്‍ നിങ്ങൾക്ക് അറിയാവുന്ന നാറിയ കളികൾ ഒക്കെ കളിക്കും എന്ന് അറിയാം. കളിക്ക്‌ നിങ്ങൾ‘ - ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലെ കുറിപ്പിലെ ഒരു വാചകമാണിത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'മഴയുണ്ടേ, സൂക്ഷിക്കുക'; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്, ചക്രവാതചുഴി

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടത്തിയത് ഈ മനുഷ്യനാണ്, അതിന് ചിലവായത്...

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments