Webdunia - Bharat's app for daily news and videos

Install App

ദിലീപ് നിരപരാധിയോ? ഇന്ന് ജാമ്യം കിട്ടിയേക്കും; ഇത് മൂന്നാം തവണ

അമ്മയോട് പറഞ്ഞ കാര്യം ഇന്ന് സാധിക്കും? പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത്...

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (10:30 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം കിട്ടി പുറത്തിറങ്ങാനാകുമെന്ന് തന്നെയാണ് ദിലീപും കുടുംബവും പ്രതീക്ഷിക്കുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുക തന്റെ നീട്ടിവളര്‍ത്തിയ താടി വടിക്കുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.
 
കേസില്‍ അറസ്റ്റിലായതു മുതല്‍ താരം തടി വടിച്ചിട്ടില്ല. തന്നെ കാണാന്‍ ജയിലിലെത്തിയ അമ്മ സരോജത്തോടും ദിലീപ് പറഞ്ഞത് ‘വേഗം പുറത്തിറങ്ങുമെന്നും അപ്പോള്‍ താടി വടിക്കാമെന്നുമായിരുന്നു’. അതെന്തായാലും ഇന്ന് സാധിക്കുമെന്നാണ് സൂചനകള്‍.
 
സിനിമയില്‍ നിന്നു ദിലീപിനെ പുറത്താക്കാന്‍ ഈ മേഖലയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണു നടിയെ ആക്രമിച്ച കേസ് എന്ന വാദമാകും ദിലീപിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുക. അന്വെഷണ സംഘത്തിനെതിരെയും മഞ്ജു വാര്യര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
 
ജാമ്യാപേക്ഷയുമായി ഇതു മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തുന്നത്. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നല്‍കരുതെന്നുമാകും പ്രോസിക്യൂഷന്‍ വാദിക്കുക.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments