Webdunia - Bharat's app for daily news and videos

Install App

ദിലീപ് വാ തുറന്നാല്‍ താരങ്ങള്‍ കുടുങ്ങും? തിരിച്ചെത്തിയാല്‍ കിട്ടുന്നത് എട്ടിന്റെ പണി? - ഭയത്തില്‍ സൂപ്പര്‍താരങ്ങളും!

ദിലീപിനെ ഭയക്കണം? സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയില്ല?! - കാരണമുണ്ട്!

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (11:13 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചത് മാധ്യമങ്ങളും ജനങ്ങളും ആയിരുന്നു. സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ നടനെതിരെ ഒരക്ഷരം പോലും സംസാരിച്ചില്ല എന്നതും ശ്രദ്ദേയമാണ്. ആസിഫ് അലിയെ പോലുള്ള യുവതാരങ്ങള്‍ ആദ്യമൊക്കെ എതിരഭിപ്രായം പറഞ്ഞെങ്കിലും പിന്നീട് നിലപാട്‌ മാറ്റി രംഗത്തെത്തിയതും പലരും ശ്രദ്ധിച്ചിരിക്കും. 
 
മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറുമൊക്കെ ദിലീപിനെ താരസംഘടനയില്‍ നിന്ന് ഒഴിവാക്കി മിണ്ടാതെ നിന്നു. സിനിമയില്‍ നിന്നും ആരും തന്നെ ദിലീപിനെ പരസ്യമായി വിമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്. ദിലീപിനോട് പണ്ടുമുതലേ വിദ്വോഷം ഉള്ളവര്‍ മാത്രമാണ് ശക്തമായി പ്രതികരിച്ചത്. ഒരിക്കലും ദിലീപ് ഇങ്ങനെ ചെയ്യില്ല എന്നും തങ്ങള്‍ക്കറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെന്നും സിനിമയില്‍ ഉള്ളവര്‍ തന്നെ അടിവരയിട്ടു പറയുന്നു. 
 
ഇതെല്ലാം കാണുമ്പോള്‍ ഒരു സാധാരണ പൌരനെന്ന നിലയില്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാം. അതുതന്നെയാണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിക്കുന്നത്. എന്തിനാണ് മുന്‍നിര താരങ്ങള്‍ പോലും ദിലീപിനെ ഇങ്ങനെ ഭയക്കുന്നത്? ദിലീപ് ശക്തമായി തിരിച്ചുവരും എന്ന് എല്ലാവരും വിശ്വസിക്കുന്നു എന്നത് തന്നെയാണ് അടിസ്ഥാന കാരണമത്രേ.
 
അറസ്റ്റും വിവാദങ്ങളുമൊക്കെ മുന്‍പും സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദിലീപും തിരിച്ചെത്തുമത്രെ. ദിലീപ് തിരിച്ചെത്തിയാല്‍ തങ്ങള്‍ക്ക് പണി കിട്ടും എന്ന് സൂപ്പര്‍താരങ്ങള്‍ പോലും ഭയക്കുന്നുണ്ടത്രെ. അമ്മ ഉള്‍പ്പടെയുള്ള സിനിമാ സംഘടനകള്‍ അടക്കി ഭരിച്ചിരുന്ന ആളാണ് ദിലീപ്. നിലവില്‍ ദിലീപ് സംഘടനയിലെ ആരുമല്ലെങ്കിലും തിരിച്ചെത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് തിരിച്ചടിയാകുമെന്ന് എല്ലാവരും ഭയക്കുന്നു.
 
ദിലീപിനെ പിണക്കിയാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്ന് മാത്രമല്ല, പല മുന്‍നിര താരങ്ങളുമായും ദിലീപിന് ബിസിനസ് ഇടപാടുകളുണ്ട്. അതൊക്കെ പൊളിയും. പലകാര്യങ്ങളിലും ദിലീപ് വാ തുറന്നാല്‍ പലര്‍ക്കും പണി കിട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രയൊക്കെ അനുഭവിച്ച ദിലീപ് ഇനി മടങ്ങിയെത്തിയാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments