'നടക്കുന്നത് സൂപ്പര്‍ പിആര്‍ഒ വര്‍ക്ക്, ഇത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താന്‍': പി ടി തോമസ്

നടിയെ ആക്രമിച്ച കേസ് ബലാത്സംഗശ്രമം മാത്രമായി ഒതുക്കാന്‍ നോക്കുന്നു: പി ടി തോമസ്

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (13:02 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് കേസില്‍ സൂപ്പര്‍ പിആര്‍ഒ വര്‍ക്ക് നടക്കുന്നതായി പി ടി തോമസ് എംഎല്‍എ. അതുകൊണ്ടാണ് ഭരണപക്ഷ എംഎല്‍എയായ ഗണേഷ്‌കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ പോവുകയും പരസ്യ പിന്തുണ ദിലീപിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
 
പിആര്‍ഒ വര്‍ക്കിന്റെ ഭാഗമായാണ് പിന്‍ വാങ്ങിയവര്‍ പോലും തിരിച്ച് വന്ന് ദിലീപിന് പിന്തുണ നല്‍കുന്നത്. അത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ കേസ്  ബലാത്സംഗ ശ്രമം മാത്രമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 
 
സെബാസ്റ്റിയന്‍ പോളിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവന കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചെന്നും  സൂപ്പര്‍ പിഅര്‍ഒ വര്‍ക്കിന്റെ അവസാന ഇരയാണ് സെബാസ്റ്റ്യന്‍ പോളെന്നും അദ്ദേഹം ആരോപിച്ചു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

അടുത്ത ലേഖനം
Show comments