നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷിനെയും പൊലീസ് ചോദ്യം ചെയ്യും

നടിയുടെ കേസില്‍ മുകേഷിനും ബന്ധമോ?

Webdunia
ബുധന്‍, 12 ജൂലൈ 2017 (09:43 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. ഇതേ തുടര്‍ന്നാണ് മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
 
ദിലീപ് നായകനായ 'സൗണ്ട് തോമ' ‌എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. ഒരു വര്‍ഷം തന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് അറിയില്ലായിരുവെന്ന് മുകേഷ് പറഞ്ഞിരുന്നു.
 
അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. താന്‍ സുനിയുമായി സൌഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്ന് മുകേഷ് പറഞ്ഞിരുന്നു. നടിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

ബോണ്ടി ബീച്ച് ഷൂട്ടിംഗ്: ഷൂട്ടര്‍ സാജിദ് അക്രം ഇന്ത്യന്‍ വംശജന്‍, 2022 ല്‍ ഹൈദരാബാദ് സന്ദര്‍ശിച്ചു

അടുത്ത ലേഖനം
Show comments