പൃഥ്വിരാജിനേയും പൂര്‍ണിമ ഇന്ദ്രജിത്തിനേയും ചോദ്യം ചെയ്യും? ലിസ്റ്റില്‍ ആന്റണി പെരുമ്പാവൂരും!

നടി ആക്രമിക്കപ്പെട്ട സംഭവം; വല വിരിച്ച് പൊലീസ്, പ്രമുഖരെ ചോദ്യം ചെയ്യും, ലിസ്റ്റില്‍ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും!

Webdunia
വ്യാഴം, 6 ജൂലൈ 2017 (09:16 IST)
നടിക്കെതിരായ ആക്രമണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തതക്കായി നടന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
 
ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരെയാണ് ഇതുവരെ ചോദ്യം ചെയ്തിരിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖരെ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇനിയുള്ള ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
 
പഴുതടച്ചുള്ള അന്വേഷണമായിരിക്കണം കേസില്‍ നടക്കേണ്ടതെന്ന തീരുമാനത്തില്‍ ആണ് അന്വേഷണ സംഘം. ജയിലില്‍ വച്ച് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ഫോണ്‍കോളില്‍ ദിലീപിന്റെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പള്‍സറിന്റെ സഹതടവുകാരന്‍ ആയ ജിന്‍സണിന്റെ മൊഴിയില്‍ ഇത് വ്യക്തമാണ്.
 
ഒന്നര കോടി നിങ്ങള്‍ തന്നില്ലങ്കില്‍ രണ്ടര കോടി തരാന്‍ ആളുണ്ടെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ,നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരുടെ പേരുകളാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഊണ്ട്. അതേസമയം, പണം തട്ടുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് പള്‍സര്‍ സുനി ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന സംശയവും നില നില്‍ക്കുന്നുണ്ട്. എന്തായാലും സുനി വെളിപ്പെടുത്തിയ ഈ മൂന്നു പേരുമായും നടന്‍ ദിലീപിന് ഉള്ള ബന്ധവും പോലീസ് അന്വേഷിക്കും.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments