Webdunia - Bharat's app for daily news and videos

Install App

നടി ആക്രമിക്കപ്പെട്ടതിന് തെളിവുകളില്ല! അപ്പോള്‍ ദിലീപിന്റെ അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു? - പ്രമുഖന്റെ വാക്കുകള്‍ വൈറലാകുന്നു

ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം നടി അഭിനയിക്കാന്‍ പോയി!

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (10:12 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് രംഗത്ത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ നടി അഭിനയിക്കാന്‍ എത്തിയത് സംശയം ചെലുപ്പിക്കുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പി സി ജോര്‍ജ്ജ് പറയുന്നു. 
 
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തോടു പി സി ജോര്‍ജ്ജ് പ്രതികരിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചനയാണിതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇതാദ്യമായിട്ടല്ല പി സി ജോര്‍ജ്ജ് ദിലീപിന് അനുകൂലമായി സംസാരിക്കുന്നത്.
 
ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നാണ് പിസി ജോർജ് പറയുന്നത്. കേസില്‍ മൊഴി നല്‍കാനോ തെളിവ് നല്‍കാനോ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ താന്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും വ്യക്തമാക്കി. ദിലീപ് അറസ്റ്റിലായതു മുതല്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ ആളാണ് പി സി ജോര്‍ജ്ജ്.
 
ആക്രമിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അടുത്ത ദിവസം തന്നെ നടി അഭിനയിക്കാനെത്തി എന്നാണ് പിസി ജോർജ് പറയുന്നത്. ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതിന് കഴിയില്ലെന്നാണ് ജോർജ് പറഞ്ഞു വരുന്നത്. ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പിസി ജോർജ് നേരത്തെ ആരോപിച്ചിരുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments