Webdunia - Bharat's app for daily news and videos

Install App

നടി തന്റെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെട്ടു, അതായിരുന്നു എല്ലാത്തിനും കാരണം: ദിലീപ് പൊലീസിനോട് പറഞ്ഞത് ഇതൊക്കെ

പൊലീസിന്റെ ചോദ്യങ്ങൾ ദിലീപ് നിഷേധിച്ചു, തെളിവുകൾ കാണിച്ചപ്പോൾ നടന് സമ്മതിക്കേണ്ടി വന്നു

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (07:39 IST)
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റേയും സംവിധായകൻ നാദിർഷയുടെയും മൊഴിയെടുക്കൽ പൂർത്തിയായി. പന്ത്രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ പൊലീസിന് സുപ്രധാനമായ പല കാര്യങ്ങളും ലഭിച്ചതായി സൂചനയുണ്ട്.
 
കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും നാളെ നടക്കാനിരിക്കുന്ന അമ്മയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കി.
 
അതേസമയം, ദിലീപിന്റെയും നാദിർഷയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യമൊക്കെ ദിലീപ് അത് നിഷേധിച്ചെങ്കിലും രേഖകൾ കാണിച്ചപ്പോൾ നടന് സമ്മതിക്കേണ്ടി വന്നു. 
 
ദിലീപും നടിയും തമ്മിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ചില പിണക്കങ്ങള്‍ ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടി ഇടപ്പെട്ടതാണ് കാരണമെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ , പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ഔദ്യോഗികമല്ല. ചോദ്യം ചെയത് വിവരങ്ങള്‍ ഒന്നും തന്നെ പൊലീ‍സ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments