നടിക്ക് നേരെ ഗുണ്ടാ ആക്രമണം; കാറിനുള്ളിൽ വെച്ച് അശ്ലീല ചിത്രങ്ങളും വീഡിയോയും പകർത്തി

നടിക്ക് നേരെ ഗുണ്ടാ ആക്രമണം; കാറിനുള്ളില്‍ ബന്ധിയാക്കി ആക്രമിച്ചു

Webdunia
ശനി, 18 ഫെബ്രുവരി 2017 (08:25 IST)
നടിക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. കൂടെയുണ്ടായിരുന്ന ഡ്രൈവറെ മാറ്റിയാണ് ഗുണ്ടകൾ  ബന്ധിയാക്കി ആക്രമിച്ചത്. ഇന്നലെ രാത്രി ഒൻപ‌തരയോടെ കൊച്ചിയിലാണ് സംഭവം നടന്നത്. കാറിനുള്ളില്‍ ബന്ധിയാക്കി നടിയെ ആക്രമിക്കുകയായിരുന്നു. അപകീര്‍ത്തികരമായ വീഡിയോ എടുത്തെന്ന് ആരോപണമുണ്ട്.
 
അഞ്ചംഗമ് വരുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് മൊഴിയിൽ പറയുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് മൊഴിയെടുത്തു.
 
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ അവർ വന്ന വണ്ടിയിൽ കയറ്റിയശേഷം സംഘം നടിയോടൊപ്പം അവരുടെ കാറിൽ ഒരു മണിക്കൂറോളം നേരം യാത്ര ചെയ്തു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്.
 
ആക്രമി സംഘം പോയശേഷമാണ് നടി വിവരം പൊലീസിനെ അറിയിച്ചത്. ഡി ജി പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. മ‌റ്റുവിവരങ്ങൾ ലഭ്യമല്ല.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments