നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം; ആ അജ്ഞാത വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തുന്നു

ഒടുവില്‍ ആ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തി

Webdunia
വ്യാഴം, 13 ജൂലൈ 2017 (10:44 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ട് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ത്രില്ലര്‍ സിനിമകളിലെ പുറത്ത് വരാതെ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന വില്ലനെപ്പോലെ ഒരു കഥാപാത്രമായിരുന്നു ആ മാഡം. നടിയെ ആക്രമിച്ചതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ഇനിയുമുണ്ടെന്ന് തന്നെയാണ് അന്വേഷണസംഘം സംശയിക്കുന്നത്. 
 
കേസില്‍ സിനിമാരംഗത്തേയും രാഷ്ട്രീയ രംഗത്തേയും പലപ്രമുഖരും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്. 
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ഒരു മാഡം ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. അതിനിടെ ഈ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. 
 
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനോ, അമ്മ ശ്യാമളയോ ആവാം എന്ന പല പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ വഴി വന്നിരുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ഒരു മാഡം ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. അതിനിടെയാണ് ഈ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാനാണ് സുനി ഇത്തരമൊരു കെട്ടുകഥ ഉണ്ടായത്. സുഹൃത്തുക്കളില്‍ അടക്കം ഈ മാഡത്തെക്കുറിച്ച് സുനി തെറ്റിദ്ധാരണ ഉണ്ടാക്കിയതാവാം എന്നാണ് പൊലീസ് പറയുന്നത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments