Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചു, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു?

ഒടുവില്‍ അതും കണ്ടെത്തി, ഇനിയെന്ത്?

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (09:55 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ കാറില്‍ വെച്ച് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡിലാണ് പകര്‍ത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
 
കേസിലെ സുപ്രധാന തൊണ്ടിമുതലുകളില്‍ ഒന്നാണ് ഈ മെമ്മറി കാര്‍ഡ്. ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്നു മായ്ച്ചു കളഞ്ഞോയെന്ന് വ്യക്തമല്ല. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ ഇക്കാര്യം വ്യക്തമാക്കുകയുള്ളു. 
 
ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ തന്നെയുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ. നേരത്തേ സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ പക്കല്‍ നിന്നാണ് പോലീസിനു മെമ്മറി കാര്‍ഡ് ലഭിച്ചത്.
 
അതേസമയം, അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലിലുള്ള ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ രാജു ജോസഫില്‍ നിന്നു ലഭിച്ച ഈ മെമ്മറി കാര്‍ഡ് പ്രാഥമിക പരിശോധനയ്ക്ക് പോലീസ് വിധേയമാക്കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ഇതില്‍ നിന്നു മായ്ച്ചു കളഞ്ഞതാണോയെന്നു പരിശോധിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments