നടിയെ ആക്രമിച്ച കേസ്: 'ഓര്‍ഡിനറി' നായിക ശ്രിതയുടെ മൊഴിയെടുത്തു

ദിലീപുമായി പരിചയമില്ലെന്ന് ശ്രിത

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (09:57 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രീതയുടെ ഉളിയന്നൂരിലുള്ള വീട്ടില്‍ വച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴിയെടുത്തതെന്ന് അന്വേഷണസംഘം പറഞ്ഞു. 
 
ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടിൽ വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിതയില്‍ നിന്ന് ശേഖരിച്ചത്. നടിയുമായി അടുത്ത സൗഹൃദമാണുള്ളതെന്നും നടൻ ദിലീപുമായി ഒരു പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞു. 
 
ആക്രമിക്കപ്പെട്ട നടിയും താനും സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ടെന്നും ശ്രീത പറഞ്ഞു. അതേസമയം, നടൻ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹമുണ്ടെങ്കിലും പൊലീസ് അത് നിഷേധിച്ചു. നടിയെ ആക്രമിക്കുന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമുണ്ടോയെന്ന് ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

കൈവിടില്ല, ഇത് വെറും തട്ടിപ്പ്, ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

അടുത്ത ലേഖനം
Show comments