Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായവരുടെ രഹസ്യമൊഴിയെടുത്തു - ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

നടിയെ ആക്രമിച്ച സംഭവത്തിൽ‌ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

Webdunia
ഞായര്‍, 16 ജൂലൈ 2017 (09:58 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസ്. ഇതിനോടനുബന്ധിച്ച് രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസിൽ അറസ്റ്റിലായ നടൻ ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായ തൃശൂർ സ്വദേശികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. 
 
ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപിനെയും പള്‍സര്‍ സുനിയെയും ഒന്നിച്ച് ലൊക്കേഷനിൽ കണ്ടവരാണ് മൊഴി നൽകിയത്. ഇത് കേസിൽ നിർണായകമാകുമെന്നാണ് സൂചന. നേരത്തെ ഇതേ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ പിറകില്‍ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷി മൊഴിയുണ്ടായിരുന്നു.
 
അറസ്റ്റിലായ പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയിൽ തെളിയിക്കാനുള്ള വലിയ സഹായമാകും ഈ മൊഴികൾ എന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ എന്തെങ്കിലും വിവരങ്ങൾ ഇവർ കേട്ടിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഒളിവിൽ‌ പോയ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. 
 
അപ്പുണ്ണി ഉടൻ അറസ്റ്റിലാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവിൽ പോയത്. അപ്പുണ്ണി ഒളിവിൽപ്പോയത് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. അപ്പുണ്ണിയുടെ ഒളിവ് സംഭവത്തിൽ ദിലീപിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതാണ് ജാമ്യം ലഭിക്കുന്നതിന് ദിലീപിനു തിരിച്ചടിയായത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments