Webdunia - Bharat's app for daily news and videos

Install App

നടിയോടൊപ്പം കൂടിയത് പ്രണയമാണെന്ന് പറഞ്ഞ്, വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു? ; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ തോക്കുചൂണ്ടി ആവശ്യപ്പെട്ടത് 75 ലക്ഷം!

ഹോട്ടലില്‍ വെച്ച് നടിയുടെ കിടപ്പറ രംഗങ്ങളും ചിത്രങ്ങളും ക്യാമറയിലാക്കി

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (11:25 IST)
മലയാള സിനിമയിലെ പ്രമുഖ നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട സംഭവത്തിലെ ചുരുളുകള്‍ അഴിയുന്നു. ചിത്രങ്ങള്‍ പുറത്തുവിട്ടത് നടിയോടൊപ്പം ഉള്ള ആളുതന്നെയാണെന്ന് പൊലിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ മുന്‍കാമുകനായ കിരണ്‍ കുമാര്‍ (38)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 
കിരണ്‍ കുമാര്‍ നടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒമ്പതു വര്‍ഷം മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചാണ് നടിയുടെ ചിത്രങ്ങള്‍ ചിത്രീകരിച്ചത്. ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി  പൊലീസിനോട് വ്യക്തമാക്കി.
 
കിരണിന്റെ അറസ്റ്റിനു കാരണമായത് നടിയുടെ രണ്ടാം കാമുകന്റെ കടന്നുവരവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യം നടി പുതിയ കാമുകനോട് പറഞ്ഞിരുന്നു. നടിയേയും നടിയുടെ അമ്മയേയും കിരണ്‍ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്മെയില്‍ ചെയ്തിരുന്നു. ഇക്കാര്യമെല്ലാം അറിഞ്ഞപ്പോള്‍ കാമുകനാണ് ഇയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നടിയെ ഉപദേശിച്ചത്. 
 
വിവാഹിതനായിരുന്ന കിരണ്‍കുമാര്‍ ഇക്കാര്യം മറച്ചുവെച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. ഇയാള്‍ വിവാഹിതനാണെന്ന് സുഹൃത്തുകള്‍ വഴി അറിഞ്ഞ നടി സൗഹൃദത്തില്‍നിന്ന് പിന്മാറി.  പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണ് ഇയാള്‍ ഇപ്പോള്‍ ചിത്രങ്ങള്‍ പുറത്തവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments