Webdunia - Bharat's app for daily news and videos

Install App

നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും ? പള്‍സര്‍ സുനിയുടെ ‘മാഡം’ മൊഴി ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം: ചുരുളഴിച്ച് പൊലീസ്

നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (11:03 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. പരസ്പരവിരുദ്ധമായ മൊഴികളാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയത്. ഇതേതുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള വിവരം പുറത്തു വരുന്നത്. കൂടാതെ കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
 
അതേസമയം, ‘മാഡ’മാണ് ക്വട്ടേഷനു പിന്നിലെന്ന് നടിയോട് പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്ന് മുഖ്യ പ്രതി സുനില്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പല പ്രശ്നങ്ങളും നിലനില്‍ക്കുന്നതിനാല്‍ തന്നെ ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ സംശയം ഇല്ലാതാക്കാനാണ് സുനില്‍ കുമാര്‍ ഇത്തരത്തില്‍ ചെയ്തതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇപ്പോളും ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യംചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പൊലീസ് നടത്തുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments