നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി; മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം

നാദിര്‍ഷാ ചോദ്യം ചെയ്യലിനു ഹാജരായി

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:18 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന്‍ നാദിര്‍ഷാ ആലുവ പൊലീസ് ക്ലബിലെത്തി. പത്തേകാലോടെയാണ് നാദിര്‍ഷാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. ചോദ്യം ചെയ്യലിനു മുന്‍പായി നാദിര്‍ഷായെ മെഡിക്കല്‍ സംഘമെത്തി പരിശോധന നടത്തി.
 
ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച നാദിര്‍ഷ പൊലീസിനു മുന്നില്‍ ഹാജരായെങ്കിലും ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്.  
 
അതോടൊപ്പം, കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.
 
നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments