Webdunia - Bharat's app for daily news and videos

Install App

പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ദിലീപിനെ പൂട്ടാന്‍ ശ്രമിക്കുന്ന പൊലീസ് ഇങ്ങനെ ചെയ്യുമോ?

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:57 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ജയിലില്‍ താരത്തിന് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, എഡിജിപി ബി സന്ധ്യയും ശ്രീലേഖയും ഇക്കാര്യം ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
 
എന്നാല്‍, ജയിലില്‍ ദിലീപിന് സുഖവാസമാണെന്ന് ദിലീപിന്റെ സഹതടവുകാരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. വെളിപ്പെടുത്തല്‍ ജയില്‍ അധികൃതരെ കൂടുതല്‍ അവതാളത്തില്‍ ആക്കുമെന്ന് ഉറപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാന്‍ ശ്രമിക്കുന്ന പൊലീസ് താരത്തിന് ഇത്തരമൊരു സഹായം ജയിലില്‍ അനുവദിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
 
പകല്‍ മുഴുവന്‍ ദിലീപ് ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും പ്രത്യേക ഭക്ഷണമാണ് ദിലീപിന് ജയിലിനുളളില്‍ ലഭിക്കുന്നതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആലുവ സ്വദേശിയായ സനൂപ് എന്ന സഹതടവുകാരന്റേതാണ് വെളിപ്പെടുത്തല്‍.
 
പകല്‍സമയത്ത് ദിലീപ് ജയിലിനുളളില്‍ ഇല്ല. ജയില്‍ അധികൃതരുടെ മുറിയിലായിരിക്കും ദിലീപ് എപ്പോഴും. പുറത്ത് ജയില്‍ അധികൃതരുടെ ബാത്ത് റും, പ്രത്യേകം ഭക്ഷണം, ഫുള്‍ സ്വാതന്ത്ര്യമാണ് ജയിലിനുളളില്‍ ദിലീപിന് ലഭിക്കുന്നതെന്ന് സനൂപ് പറയുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments