'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി

വിവാദ പരാമര്‍ശം : പിസി ജോര്‍ജിന് പുറമേ എഎന്‍ ഷംസീറും

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (09:24 IST)
ആക്രമിക്കപ്പെട്ട നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെല്ലാം വലിയ വിവാദമായിരുന്നു. ജോര്‍ജിനെതിരെ പൊലീസും വനിതാ കമ്മീഷനും അടക്കം കേസെടുത്തിട്ടുണ്ട്. എന്നിട്ടും പിസി ജോര്‍ജ് അധിക്ഷേപം നിര്‍ത്താന്‍ തയ്യാറായിട്ടുമില്ല.
 
അതിനിടെ ആണ് സിപിഎമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖനും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറും വിവാദത്തിലായിരിക്കുന്നത്. നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഷംസീറിനെതിരായ പരാതി.
 
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് ഷംസീറിന്റെ ഈ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് കൂടാതെ പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും എന്ന് എഎന്‍ ഷംസീര്‍ പ്രസംഗിച്ചു. 
 
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments