പതിനേഴുകാരനുമൊത്ത് വീട്ടിൽ കതകടച്ചിരുന്നത് 12 മണിക്കൂർ; കാമുകിയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്തു

കാമുകനുമൊത്ത് കതകടച്ചിരുന്ന യുവതിയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്തു; പ്രായപൂർത്തിയാകാത്ത മകനെ വശീകരിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് അറസ്റ്റ്

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (09:02 IST)
ഞായറാഴ്ച പാലായിൽ നടന്ന സംഭവം അറിഞ്ഞ് അന്തംവിട്ടിരിയ്ക്കുകയാണ് നാട്ടുകാർ. പതിനേഴുകാരനായ കാമുകന്റെ വീട്ടിൽ നിന്നും പോകാൻ തയ്യാറാകാതെ ഒരു രാത്രി മുഴുവൻ മുറിയിൽ താമസിച്ച ഇരുപത്തിയൊന്നുകാരിയായ കാമുകി അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് കാമുകി അറസ്റ്റിലായത്. 
 
എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡയാണ് പ്രതി. രാമപുരം സ്വദേശിയാണ് കാമുകന്‍. ശനിയാഴ്ച രാത്രിയോടെയാണ് കാമുകി വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിയത്. ആദ്യം വീട്ടുകാർ പുറത്തുവരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല.
 
തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടെങ്കിലും ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് എല്ലാവരും പിന്തിരിയുകയായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ 8 മണിയോടെ രാമപുരം എസ് ഐ കെ കെ ലാലുവിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിച്ചു. 
 
പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ബ്യൂട്ടീഷനായി ജോലിചെയ്യുകയാണ് യുവതി. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments