പരാതി പറയാന്‍ വിളിച്ചാല്‍ പാട്ടുകേള്‍പ്പിച്ച്‌ വെറുപ്പിക്കും ഇവര്‍ !

പരാതി പറയാന്‍ വിളിച്ചാല്‍ പാട്ടു കേള്‍പ്പിച്ച് തരും; വേണ്ടി വന്നാല്‍ ഡെഡിക്കേഷനും ചെയ്യാം !

Webdunia
വെള്ളി, 2 ജൂണ്‍ 2017 (11:02 IST)
പരാതി പറയാന്‍ വിളിച്ചാല്‍ പാട്ട് കേള്‍പ്പിച്ച് തരുന്ന സ്ഥലം ഉണ്ടോ? എന്നാല്‍ ഉണ്ട്  പരാതി പറയാന്‍ കെ എസ്‌ ആര്‍ ടി സി അധികൃതരെ ഫോണില്‍ വിളിച്ചാല്‍ അടിപൊളി ഗാനങ്ങള്‍ കേട്ട്‌ ആനന്ദിക്കാം. കോളര്‍ ട്യൂണായി സെറ്റ്‌ ചെയ്‌ത ഹിന്ദി, തമിഴ്‌, മലയാളം ഗാനങ്ങള്‍ കേട്ടു മതിവന്നാലും അങ്ങേത്തലയ്‌ക്കല്‍ ആരും ഫോണ്‍ എടുക്കില്ല. 
 
പാട്ടിന് പുറമേ യാത്രക്കാരെ വാഹനാപകടങ്ങളെപ്പറ്റി ബോധവാന്മാരാക്കണം എന്ന്  ലക്ഷ്യമിട്ട്‌ നടന്‍ സുരേഷ്‌ഗോപിയെപ്പോലുള്ളവരുടെ സന്ദേശങ്ങളും ചിലപ്പോള്‍ കോളര്‍ ട്യൂണായി കേള്‍ക്കാം. ഡി ടി ഒമാര്‍ ‍, സോണല്‍ ഓഫീസര്‍മാര്‍ ‍, റീജണല്‍ വര്‍ക്‌ഷോപ്‌ മാനേജര്‍മാര്‍ ‍, അസിസ്‌റ്റന്റ്‌ വര്‍ക്‌സ്‌ മാനേജര്‍മാര്‍ , എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാര്‍ ‍, ടയര്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരുടെ ഫോണുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ഈ സന്ദേശം കഴിഞ്ഞ സര്‍ക്കാറിന്റെ കാലം വരെ ഉണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെ കോളര്‍ ട്യൂണായി പലരും സ്വീകരിച്ചു. ഇത്‌ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ അവസാനനാളുകള്‍വരെ തുടര്‍ന്നു. എന്നാല്‍ പിന്നീടു സന്ദേശങ്ങള്‍ക്കു പകരം സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെ കോളര്‍ ട്യൂണായി പലരും സ്വീകരിച്ചു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments