Webdunia - Bharat's app for daily news and videos

Install App

പരിപ്പ് പയറു വർഗങ്ങളെല്ലാം ഡബിൾ സെഞ്ച്വറി അടിച്ചു തുടങ്ങി, തക്കാളിയൊക്കെ കടകളില്‍ ലോക്കറിലാണ് സൂക്ഷിക്കുന്നത്: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ടി സിദ്ദിഖ്

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനു സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വീഡിയോ

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (10:54 IST)
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനു സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വീഡിയോ. രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുമെന്ന്‍ പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെതിയത്. എന്നാല്‍ അധികാരത്തിലെത്തിയതിനു ശേഷം പച്ചക്കറി ഉള്‍പ്പടെയുള്ള വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇത് ഈ സര്‍ക്കാരിന്റെ ദയനീയമായ പരാജയമാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തുന്നു.
 
ഉല്‍പ്പാദന മേഖലയില്‍ നിന്ന് നേരിട്ട് തക്കാളി അടക്കമുള്ള പച്ചക്കറികള്‍ വാങ്ങി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതുന്നുയെന്ന് പറഞ്ഞാണ് സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
 
ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 
 
കേരളത്തിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിന്നു ശേഷവും നാം താരതമ്യം ചെയ്താൽ ഇപ്പോൾ വില പണക്കാരന് പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. എന്നാൽ വിലക്കയറ്റം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടുന്ന ജനങ്ങളോട് തമിഴ്നാട്ടിലും കർണാടകയിലും വൻ വിലയാണ് എന്ന ന്യായീകരണമൊക്കെ പറഞ്ഞ് സർക്കാർ തടിതപ്പാൻ നോക്കുകയാണ്. പച്ചക്കറി വിഭാഗത്തിൽ ഓരോ സാധനങ്ങളും സെഞ്ചുറി അടിക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലും കർണാടകയിലും സർക്കാർ പറയുന്ന വിലയില്ല. 18 രൂപയ്ക്ക് വരെ ലഭ്യം. 
പരിപ്പ് പയറു വർഗങ്ങൾ ഡബിൾ സെഞ്ച്വുറി അടിച്ചു തുടങ്ങി. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞിട്ട് പാവപ്പെട്ടവർ പ്രതീക്ഷയോടെ വോട്ടു ചെയ്തു. എന്നിട്ടിപ്പോൾ "അവർക്ക് ചെയ്ഞ്ച് വേണമെത്രെ" എന്ന സലിം കുമാറിന്റെ ഡയലോഗ് കൊണ്ട് വോട്ടർമാർ പരിഹസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അധികാരം കിട്ടും വരെ ജൈവ പച്ചക്കറി ജൈവ പച്ചക്കറി എന്ന് പറഞ്ഞു നടന്നവരെയും കാണാനില്ല. ഞാനിന്ന് ഗുണ്ടൽപേട്ടിൽ നിന്ന് വാങ്ങിയ തക്കാളിയാണ് താഴെ വീഡിയോയിൽ കാണുന്നത്. എനിക്ക് സർക്കാറിനോട് ചിലത് പറയാനുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments