Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനി മാപ്പു സാക്ഷിയാകും? ദിലീപ് മാത്രം ശിക്ഷിക്കപ്പെടും? - വൈറലാകുന്ന വാക്കുകള്‍

രക്ഷിക്കാന്‍ കൂടിയവര്‍ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയും: ഷോണ്‍ ജോര്‍ജ്

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (09:08 IST)
പീഡനത്തിനു ഇരയായി എന്ന് പറയപ്പെടുന്ന നടിക്ക് നീതി ലഭിക്കില്ലെന്ന് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. നടിക്ക് നീതി നടപ്പാക്കുന്നതിനേക്കാള്‍ ദിലീപിനെ എക്കാലവും ജയിലില്‍ കിടത്തുക എന്നതാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ഷോണ്‍ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
ഒന്നാം പ്രതിയായ പള്‍സര്‍ സുനി ശിക്ഷിക്കപെടാതെ എങ്ങനെ പതിനൊന്നാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് ഷോണ്‍ ചോദിക്കുന്നു. ഒരു പക്ഷേ ഒന്നാം പ്രതി മാപ്പുസാക്ഷിയാകുന്നതും നമ്മള്‍ കാണേണ്ടി വരുമെന്ന് ഷോണ്‍ പറയുന്നു. രക്ഷിക്കാന്‍ കൂടിയവര്‍ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോള്‍ എല്ലാം വൈകി പോയിരിക്കുമെന്ന് ഷോണ്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിയ്ക്ക് നീതി ലഭിക്കില്ല. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് പോലീസിന്റെ ആത്യന്തികമായ ലക്ഷ്യമായി കരുതാവുന്നത് ദിലീപ് ജയിലിൽ കിടക്കുക എന്ന് മാത്രമായിരിക്കുന്നതായി കാണാം. അതിനായി സ്വയം കുറ്റവാളിയാണ് എന്ന് സമ്മതിച്ച പൾസർ സുനിയുടെ സഹായം പോലീസ് കൈപറ്റിയെന്ന് നമ്മുക്ക് ബോധ്യപ്പെട്ട കാര്യമാണ്.
 
പൾസർ സുനി പറയുന്നതിനെ പോലീസ് ശരിവെക്കുന്നതും പോലീസ് പറയുന്നത് പൾസർ സുനി ശരിവെക്കുന്നതും ഇതിന്റെ തെളിവായി മാത്രമേ കാണാനാവൂ. ഈ കേസുമായി ബന്ധപ്പെട്ട് പൾസർ സുനി പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്ന പോലിസിന് അയാളുടെ കൈയിൽ നിന്നും പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് എന്തുകൊണ്ട് കണ്ടെടുക്കാൻ കഴിഞ്ഞിയുന്നില്ല എന്നത് ഗൗരവതരമാണ് ,ഇതാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള മുഖ്യ കാരണവുമായത്. 
 
ഇത് ഞാൻ വെറുതെ പറയുന്നതല്ല പൾസർ സുനിയ്ക്ക് എതിരായ നടിയുടെ മൊഴിയും ആ കേസിൽ പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും വായിച്ചതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ ഈ കേസ് വിചാരണയ്ക്ക് വരുമ്പോൾ നല്ലൊരു ക്രിമിനൽ അഭിഭാഷകന്റെ സഹായമുണ്ടെങ്കിൽ ഈ കേസ് ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും. ഒരു പക്ഷേ അതുതന്നെയായിരിക്കും പോലീസും പൾസറും തമ്മിലുള്ള ധാരണ .ഒന്നാം പ്രതി ശിക്ഷിക്കപെടാതെ എങ്ങനെ പതിനൊന്നാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടും . 
 
ഒരു പക്ഷേ ഒന്നാം പ്രതി മാപ്പുസാക്ഷിയാകുന്നതും നമ്മൾ കാണേണ്ടി വരും . പോലീസിനും , ദിലീപ് വിരുദ്ധരായ തല്പരകക്ഷികൾക്കും എങ്ങനെയും ദിലീപിനെയും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളെയും തകർത്ത് എത്ര കാലം ജയിലിൽ കിടത്താം എന്നതിനപ്പുറം നടിക്ക് നീതി ലഭിക്കണം എന്ന ലക്ഷ്യം ഉള്ളതായി തോന്നുന്നില്ല. രക്ഷിക്കാൻ കൂടിയവർ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോൾ എല്ലാം വൈകി പോയിരിക്കും.
 
ഞാൻ വീണ്ടും ഉറക്കെ പറയട്ടെ ആ പെൺകുട്ടി പീഡിപ്പിക്കപെട്ടുണ്ടെങ്കിൽ അതിലെ പങ്കാളികൾക്കെല്ലാം അർഹമായ ശിക്ഷ ലഭിച്ചേ മതിയാകൂ....
 

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments