Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയനാണ് മുഖ്യശത്രു, നിലമ്പൂർ സംഭവത്തിന് പകരം വീ‍ട്ടും: മാവോയിസ്റ്റ് മുഖപത്രം

മുഖ്യശത്രു പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം

Webdunia
ശനി, 20 മെയ് 2017 (08:28 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്‌ഷൻ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രുവാണ് മുഖ്യമന്ത്രിയെന്നാണ് മുഖപത്രത്തില്‍ പറയുന്നത്.    
 
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമാണ് മാവോയിസ്റ്റു വേട്ട ശക്തമാക്കിയത്. ബിജെപിയും സിപിഎമ്മുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണ്. മാവോയിസ്റ്റുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സർക്കാരിനുള്ളതെന്നും മുഖപത്രത്തില്‍ പറയുന്നു. 
 
ഭരണവർഗം കോൺഗ്രസോ ബി ജെ പിയോ ആയിക്കോട്ടെ. അവരെ ഉപയോഗപ്പെടുത്തി വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്ന നയമാണ് സിപിഎം കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു. കൂടാതെ നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടുന്നതിനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments