Webdunia - Bharat's app for daily news and videos

Install App

പീഡന ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

സഹായത്തിന് വേണ്ടി യുവതി കോണ്‍ഗ്രസ്സ് നേതാവിനടുത്ത്, എന്നാല്‍ സംഭവിച്ചതോ?

Webdunia
ശനി, 27 മെയ് 2017 (13:52 IST)
കോഴിക്കോട് ഡിസിസി സെക്രട്ടറിയായ രമേശ് നമ്പിയത്തിനെതിരെ വീട്ടമ്മയുടെ പരാതി. പരാതി നല്‍കാനായി കോണ്‍ഗ്രസ്സ് നേതാവിന്റെ ഓഫീസിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. മാറാട് സ്വദേശിനിയായ വീട്ടമ്മയാണ് രമേശ് നമ്പിയത്തിന് എതിരെ പീഡനശ്രമത്തിന് പരാതി നല്‍കിയത്.
 
പരാതിക്കാരിയുടെ ഭര്‍ത്താവ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. ഇയാള്‍ക്ക് കോഴിക്കോട്ടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിന് എംപിയുടെ ശുപാര്‍ശക്കത്തിനാണ് ഡിസിസി സെക്രട്ടറിയായ രമേശ് നമ്പിയത്തിനെ സമീപിച്ചത്. 
 
ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍, ഒറ്റയ്ക്ക് നേരിട്ട് ചെല്ലാന്‍ രമേശ് നമ്പിയത്ത് വീട്ടമ്മയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവര്‍ ഭര്‍ത്താവിനൊപ്പം ഡിഡിസി സെക്രട്ടിറിയെ കാണാന്‍ ചാലപ്പുറത്തുള്ള ഓഫീസില്‍ ചെന്നു. 
 
എന്നാല്‍ ചികിത്സാ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വരാന്‍ പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവിനെ രമേശ് പുറത്തേക്ക് അയച്ചു. ശേഷം യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുവെന്ന് യുവതി പറഞ്ഞു. പുറത്ത് പോയ ഭര്‍ത്താവ് തിരിച്ചെത്തിപ്പോഴാണ് ഡിസിസി സെക്രട്ടറിയുടെ പിടിയില്‍ നിന്നും വീട്ടമ്മയെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. 
 
യുവതിയുടെ തലയ്ക്കും കൈക്കും പരുക്കേറ്റ വീട്ടമ്മയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. അതേസമയം ഓഫീസില്‍വെച്ച് മര്‍ദിച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരെ രമേശ് നമ്പിയത്തും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments