പുതുവൈപ്പ്​ പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകും, നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

പുതുവൈപ്പ്​പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (16:37 IST)
കൊച്ചി പുതുവെപ്പില്‍ ഐഒസിയുടെ എല്‍‌പിജി ടെര്‍മിനല്‍ നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
 
ഈ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം വളരെ ഗൌരവതരമാണെന്നും ഇത് പരിശോധിക്കാന്‍ ഉന്നതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ നാടിന്റെ വികസനത്തിന്​ വേണ്ട പദ്ധതികൾ നടപ്പാക്കുയെന്നതാണ്​ സർക്കാർ നയം. അതില്‍ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെങ്കിലും തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍  അത്​ പരിഹരിക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.

ഐ ഒ സി പദ്ധതിയില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്​. ടെർമിനലി​​ന്റെ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകൾക്ക്​ അടിസ്ഥാനമില്ല. പരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങൾ ​ഐ ഒ സി പാലിച്ചിട്ടില്ലെന്നാണ്​ സമരക്കാരുടെ ആരോപണം. അത് പരിശോധിക്കുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments