പൊലീസിന്റെ ശ്രമം പാളുന്നു? ; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ

തെളിവില്ല? പൊലീസിന് മുന്നിലെ മാര്‍ഗമെന്ത്?

Webdunia
വെള്ളി, 21 ജൂലൈ 2017 (11:22 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ താന്‍ നശിപ്പിച്ചുവെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞു. സുനി തന്നെ ഏല്‍പ്പിച്ച മൊബൈല്‍ ജൂനിയറിന് കൈമാറിയെന്നും പിന്നീട് ഫോണ്‍ നശിപ്പിച്ചെന്നും സുനി പൊലീസിന് മൊഴി നല്‍കി. ഇയാളുടെ മൊഴി പൊലീസ് പരിശോധിക്കും.
 
പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ് കേസില്‍ സുപ്രധാനമായേക്കാവുന്ന ഈ മൊഴി നല്‍കിയത്. കേസില്‍ സുപ്രധാന തെളിവ്‌ നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ പുതിയ സാഹചര്യത്തില്‍ പോലീസ് ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, ദൃശ്യങ്ങള്‍ താന്‍ ‘വി ഐ പി’ക്ക് കൈമാറിയെന്ന് പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘വി ഐ പി’ ആരാണെന്നും ഇയാള്‍ പൊലീസിന് വിവരം കൈമാറിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments