Webdunia - Bharat's app for daily news and videos

Install App

പൊലീസ് ഒരുക്കിയത് ഒരു കെണി? അതില്‍ കാവ്യ വീണു! ഇനി രക്ഷയില്ല

അഭിനയം ഓവറായപ്പോള്‍ കാവ്യയ്ക്ക് പണി കിട്ടി, ദിലീപ് പഠിപ്പിച്ചത് വെള്ളം തൊടാതെ കാവ്യ പറഞ്ഞു!

Webdunia
വെള്ളി, 28 ജൂലൈ 2017 (08:09 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടി കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ കെണിയില്‍ കാവ്യ വീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാവ്യക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം അന്വേഷിക്കും. 
 
ചോദ്യം ചെയ്യലിനിടെ കാവ്യ നല്‍കിയ ചില മറുപടികള്‍ കാവ്യക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് കരുതേണ്ടത്.
ദിലീപിനെ കുടുക്കിയ അതേ മൊഴി തന്നെ കാവ്യയ്ക്കും കുരുക്കാവാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്നെ മറുപടി കാവ്യയേയും വെട്ടിലാക്കും. കാവ്യയുടെ ഈ മൊഴി കള്ളമാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കാവ്യാ മാധവന്റെ പല മൊഴികളും പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ മറുപടി അറിയില്ല എന്നായിരുന്നു. ഇത് തന്നെ പോലീസില്‍ സംശയമുളവാക്കി. കാവ്യയുടെ അഭിനയം ഓവര്‍ ആയപ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിലീപ് പഠിപ്പിച്ചതു പോലെ തന്നെയാണ് കാവ്യ പൊലീസിനോട് പറയുന്നതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. 
 
സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് കളവാണെന്ന് പൊലീസിന് സുചന ലഭിച്ചു. ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അന്ന് ലൊക്കേഷനില്‍ നിന്നും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായിട്ടാണ് സൂചന. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

അടുത്ത ലേഖനം
Show comments