Webdunia - Bharat's app for daily news and videos

Install App

പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്; സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദം തളളി സിപിഐ

ഡിസിപിയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കാനം

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (14:25 IST)
കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ നടന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദം തളളിയാണ് ഭരണകക്ഷിയായ സിപിഐയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്. ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം. ഇത്തരം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. 
 
ജന്നങ്ങള്‍ ഐഒസിയെ എതിര്‍ക്കുന്നത് കൊണ്ട് അവര്‍ വികസനത്തിന് എതിരാണെന്ന് കരുതരുത്. സമരം ചെയ്യുന്നവര്‍ക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് പിന്നില്‍ യുഎപിഎ ചുമത്താനുളള ശ്രമമാണോ നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കാനം പറഞ്ഞു. അതേസമയം, പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല. ജനകീയ സമരമാണ് അവിടെ നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആ സമരവുമായി ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞു. 
 
തീവ്രവാദ ആരോപണം ഉന്നയിച്ച് സമരം പൊളിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സമരസമിതിയും കുറ്റപ്പെടുത്തി. പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് നേരെത്തെ പൊലീസ് പറഞ്ഞിരുന്നു. ഇത്തരക്കാരുടെ സാന്നിധ്യം സമരപ്പന്തലിലും പുറത്തും കണ്ടെത്തിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇതിനെക്കുറിച്ചുളള അന്വേഷണം സമാന്തരമായി നടക്കുകയാണെന്നും റൂറല്‍ എസ്പി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments