പൊലീസ് ലക്ഷ്യമിട്ടിരിക്കുന്നത് ദിലീപിനെ മാത്രം, അതെങ്ങനെ ശരിയാകും? - വൈറലാകുന്ന വാക്കുകള്‍

എല്ലാത്തിന്റെയും തുടക്കം മഞ്ജു വാര്യര്‍? അതാണ് ഇതിന്റെയൊക്കെ കാരണം! - വൈറലാകുന്ന വാക്കുകള്‍

Webdunia
വെള്ളി, 21 ജൂലൈ 2017 (09:46 IST)
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ ആദ്യം മുതല്‍ പിന്തുണച്ച വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ്. പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദിലീപ് കുറ്റക്കാരനാണെന്ന തോന്നല്‍ തനിക്കില്ലെന്ന് തുടക്കം മുതല്‍ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പി സി ജോര്‍ജ്ജ് ഇപ്പോഴും താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുകയാണ്. 
 
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മഞ്ജുവാര്യർ ഒരു കത്തു കൊടുത്തിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്ന് പി സി ജോര്‍ജ്ജ് നേരത്തേ വ്യക്തമാക്കിയ കാര്യമായിരുന്നു. 
 
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പി സി ജോര്‍ജ്ജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ഒരിക്കലും ഒരാളും ക്വട്ടേഷന്‍ കടമായിട്ട് ഏറ്റെടുക്കുമോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ദിലീപിന്റെ സാമ്പത്തിക ശ്രോതസ് മാത്രം അന്വേഷിക്കുന്നതെന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ശരിയല്ല. എല്ലാ നടീ നടൻമാരുടേയും സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന് പി സി പറയുന്നു.
 
‘ക്വട്ടേഷൻ കൊടുക്കുന്നതും അത് ഏറ്റെടുക്കുന്നതും കടമായിട്ടാണോ. ജയിലിന്റെ സീലുള്ള പേപ്പറിൽ സുനി ദിലീപിന് എഴുതിയ കത്ത് ജയിൽ സൂപ്രണ്ട് അറിയാതെ എങ്ങനെ പുറത്തെത്തിച്ചു. ഇക്കാര്യത്തില്‍ സൂപ്രണ്ടിനും എല്ലാമറിയാമായിരുന്നില്ലേ. മനഃപൂര്‍വ്വം കെട്ടിച്ചമച്ചതല്ലേ ഈ കത്തുകളൊക്കെ’ എന്നാണ് പി സി ജോര്‍ജ്ജ് ചോദിക്കുന്നത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments