Webdunia - Bharat's app for daily news and videos

Install App

പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്‍റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ല: ബെഹ്‌റ

Webdunia
ബുധന്‍, 10 മെയ് 2017 (20:11 IST)
പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്‍റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് വിജിലന്‍സ് ഡിജിപി ലോക്നാഥ് ബെഹ്റ. ആഭ്യന്തര വകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് മുന്‍ പൊലീസ് മേധാവി കൂടിയായ ബെഹ്‌റ ഈ വിവരം വ്യക്തമാക്കിയത്. 
 
വിഷയത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ലോക്നാഥ് ബെഹ്റ വിശദീകരണം നല്‍കിയത്. ബെഹ്‌റയും സെന്‍‌കുമാറും തമ്മിലുള്ള പോരാട്ടമായി ഇത് മാറുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതിലുപരിയായി ഉന്നത പൊലീസ് മേധാവികള്‍ ചേരിതിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലേക്ക് വിഷയം വളര്‍ന്നേക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്‍റടിക്കാന്‍ താന്‍ ഉത്തരവിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിശദീകരണക്കത്തില്‍ ബെഹ്‌റ വ്യക്തമാക്കുന്നു. സെന്‍കുമാര്‍ ഡിജിപിയായിരുന്ന 2015ലാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചതെന്നും ബെഹ്‌റ പറയുന്നു. 
 
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെയുള്ളതായിരുന്നു പദ്ധതി. ഇതിനായി കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പ്പറേഷനെ‌ ചുമതലപ്പെടുത്തുകയും ഒലീവ് ബ്രൗണ്‍ പൊതുവായ നിറമായി തെരഞ്ഞെടുക്കുകയും ചെയ്തു. തുടക്കമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കിയ പേരൂര്‍ക്കട സ്റ്റേഷനില്‍ അന്നത്തെ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനുകളില്‍ പുതിയ പെയിന്‍റടിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതെന്നും ബെഹ്‌റ വ്യക്തമാക്കുന്നു.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments