Webdunia - Bharat's app for daily news and videos

Install App

പ്രതിയെ പിടിച്ച ഉടന്‍ പത്രസമ്മേളനം നടത്തുന്നത് തന്റെ രീതിയല്ല, ജിഷയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ പുറത്ത് വിടാനാവില്ല: ഡി ജി പി ലോക്നാഥ് ബെഹ്റ

ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ

Webdunia
ശനി, 18 ജൂണ്‍ 2016 (12:17 IST)
ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഈ ഒരു ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
 
കേസ് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പല കോണുകളിൽ നിന്നും പൊലീസിനു പല സഹായങ്ങളും ലഭിച്ചിട്ടുണ്ട്. പല അജ്ഞാതരും തങ്ങളെ സഹായിച്ചു. പ്രതിയെ പിടിച്ച ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബെഹ്റ പറഞ്ഞു.
 
എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു കേസും അന്വേഷിക്കാന്‍ സാധിക്കില്ല. പല മേഖലയില്‍ നിന്നും പല തരത്തിലുള്ള പരാതികളും ഉണ്ടാകും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയെന്നുള്ളതാണ് പൊലീസിന്‍റെ കടമ. കൂടാതെ ജിഷയുടെ പിതാവ് പാപ്പു ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും ഡി ജി പി വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments