Webdunia - Bharat's app for daily news and videos

Install App

'പ്രതിഷേധം 13നു വേണ്ട മറ്റൊരു ദിവസം മതി' - 13നു നടത്താനിരുന്ന യുഡിഎഫ് ഹർത്താൽ മാറ്റിവെച്ചു

യുഡിഎഫ് ഹർത്താൽ 16നു

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (07:44 IST)
ജിഎസ്ടി, പെട്രോളിയം വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈ മാസം 13ന് നടത്താനിരുന്ന സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ഒക്ടോബർ 16ലേക്ക് മാറ്റിവെച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. 
 
കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നതിനാലാണ് മാറ്റിവെയ്ക്കല്‍. എട്ട് മണിക്കൂറിനിടെ മൂന്ന് തവണയാണ് ഹര്‍ത്താല്‍ മാറ്റിയത്. മലപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
 
ലോകകപ്പ് മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഹര്‍ത്താല്‍ മൂന്ന് മണി വരെയായിരിക്കുമെന്നും അറിയിച്ചു. വീണ്ടും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് 12ലേക്ക് മാറ്റിയതായി അറിയിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 16 ആയി നിശ്ചയിക്കുകയുമായിരുന്നു.
 
ആശുപത്രി,​ ആംബലുൻസ്,​ പാൽ,​ പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താലിനു ആഹ്വാനം ചെയ്തതെന്ന് ചെന്നിത്തല വ്യക്തമാക്കി.
 
ഇന്ധനവില വർദ്ധന നിയന്ത്രിക്കാന്‍ ഇരു സര്‍ക്കാരുകളും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന്റെ മേൽ പെട്രോൾ വില കൂടി ഉയർത്തി ഇരട്ടി ഭാരമാണ് കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഹർത്താലെന്നും ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments