പ്രേമം കവിതയാക്കാനും സിനിമയെടുക്കാനുമുള്ളതാണ്, കാഞ്ചനമാല ആയാലും ഹാദിയ ആയാലും; വൈറലായി ശ്രീബാലയുടെ പോസ്റ്റ്

പ്രേമം ജീവിക്കാനുള്ളതല്ല!

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2017 (13:40 IST)
ഹാദിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രേമം കവിതയെഴുതാനും കഥയാക്കാനും സിനിമ എടുക്കാനും മാത്രമുള്ളതാണെന്ന് ശ്രീബാല പറയുന്നു. 
 
ശ്രീബാലയുടെ പോസ്റ്റ്:
 
പ്രേമം കവിതയെഴുതാനും കഥയാക്കാനും സിനിമ എടുക്കാനും ഉള്ളതാണ്. അത് ജീവിക്കാനുള്ളതല്ല; ഫേസ്ബുക്കിലായാലും ജീവിതത്തിലായാലും. പ്രേമം വ്യക്തിയോട് തോന്നാം. ഏതെങ്കിലും മതത്തിനോടും ആവാം. പ്രേമിച്ചതിനെ /പ്രേമിച്ചയാളെ വിശ്വസിച്ചാൽ നീ അനുഭവിക്കും എന്നതാണ് പലരുടേയും ഉപദേശം. ജാതിയും മതവും നോക്കി അറേഞ്ച് മാരേജ് നടത്തി സ്ത്രീധനവും നല്കി പെൺമക്കളെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പറഞ്ഞു വിട്ട് അന്യയാക്കുന്ന രീതിയിൽ സ്ത്രീകൾ അനുഭവിക്കുന്നില്ലേ?
 
മുതിർന്നാലും മക്കൾ തങ്ങളുടെ ഇഷ്ടപ്രകാരം മാത്രം ജീവിക്കേണ്ടവരാണ് , അവരെ വളർത്തി വിദ്യാഭ്യാസം നൽകി സ്വന്തമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തരാക്കിയ ശേഷവും അവർ തങ്ങൾ വരയ്ക്കുന്ന വൃത്തതിനകത്ത് മാത്രമേ കിടന്ന് കറങ്ങാവൂ എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ ഉളളിടത്തോളം കാലം പെൺകുട്ടികൾ വീട്ടിൽ തടവിലാവുക തന്നെ ചെയ്യും. അത് കാഞ്ചന മാലയായാലും ഹാദിയയായാലും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments