പൾസർ സുനി പിണറായി വിജയന്റെ പേരു പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ ?; ദിലീപിന് കട്ട സപ്പോര്‍ട്ടുമായി വീണ്ടും പി സി ജോർജ്

അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് പി.സി ജോര്‍ജ് വീണ്ടും

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (12:29 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് എം‌എല്‍‌എ. തനിക്കെതിരെ പി സി. ജോർജ് അടക്കമുള്ളവര്‍ നിരന്തരമായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ പരാതിയെ താൻ ഭയപ്പെടുന്നില്ലെന്നാണ് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പി.സി പറഞ്ഞത്.
 
തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും ഇനി പിന്നോട്ടില്ല. നടി നല്‍കിയ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞിരിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്നതിന്റെ തെളിവുകൂടിയാണ് അത്. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്നും പിസി പറഞ്ഞു. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്നും പിസി ചോദിച്ചു. 
 
വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവരാണ് വരേണ്ടത്. അവരുടെ പരാതിയെയെയും തനിക്ക് ഭയമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരാണെന്ന് തനിക്കറിയില്ല. തനിക്ക് ആകെ അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നൽകിയെന്നു പറഞ്ഞാല്‍ അവരെങ്ങനെയാണ് ഇരയാകുന്നതെന്നും പിസി ചോദിച്ചു. 
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments