ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്യൂ നില്‍ക്കാതെ മദ്യം കിട്ടി... കുപ്പി പൊട്ടിച്ചപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി !

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (11:52 IST)
ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ മടിച്ച മാന്യനായ മദ്യപന് എട്ടിന്റെ പണി കിട്ടി. ബിവറേജിനു മുന്നില്‍ വലിയ തിരക്കായതിനാല്‍ ക്യൂ നില്‍ക്കാന്‍ മടിച്ച് മാറി നില്‍ക്കുകയായിരുന്നു ഈ മാന്യനായ മദ്യപന്‍. ക്യൂവില്‍ നില്‍ക്കുന്നത് ആരെങ്കിലും കാണുമോയെന്നുള്ള ഭയമായിരുന്നു ഇയാള്‍ക്ക്. ആ സമയത്താണ് മാറി നില്‍ക്കുന്ന ഇയാള്‍ക്കു മുന്നിലേക്ക് സഹായഹസ്തവുമായി ഒരാളെത്തിയത്. 
 
ഏതു ബ്രാന്‍ഡാണ് വാങ്ങേണ്ടതെന്ന് മാന്യ മദ്യപനോട് ചോദിച്ച യുവാവ്, ക്യൂവിനിടയില്‍ ഇടിച്ചു കയറുകയും നിമിഷങ്ങള്‍ക്കകം തന്നെ സാധനവുമായി തിരിച്ചെത്തുകയും ചെയ്തു. കമ്മീഷന്‍ പോലും വാങ്ങിക്കാതെ സാധനവും നല്‍കിയാണ് ആ ചെറുപ്പക്കാരന്‍ പോയത്. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് മദ്യപന് തനിക്ക് ചതി പറ്റിയെന്ന് മനസ്സിലായത്. 
 
സഹായ ഹസ്തവുമായെത്തിയ യുവാവ് മദ്യമായിരുന്നില്ല ഇവര്‍ക്ക് നല്‍കിയത്. നല്ല കടുപ്പത്തിലുള്ള കട്ടന്‍ചായ കുപ്പിയില്‍ അടച്ച് പശ തേച്ച് ഒട്ടിച്ചായിരുന്നു അയാള്‍ ഇവര്‍ക്ക് നല്‍കിയത്. ഈ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തിനും സമാനമായ അനുഭവം ഉണ്ടായതായി പറയുന്നു. മദ്യം വാങ്ങാമെന്നു പറഞ്ഞ് പറ്റിക്കുന്ന സംഘം പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ സജീവമാണെന്നാണ് വിവരം.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം
Show comments