Webdunia - Bharat's app for daily news and videos

Install App

ബെഹ്‌റയെ കുടുക്കി ദിലീപ്, പള്‍സര്‍ സുനി വിളിച്ച വിവരം താന്‍ ഡി‌ജി‌പിയെ അറിയിച്ചിരുന്നു; ദിലീപിനെതിരായ ഗൂഢാലോചന പുറത്തുവരുമെന്ന് പി സി ജോര്‍ജ്ജ്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (16:20 IST)
ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നുതന്നെ ഡി ജി പി ലോക്‍നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപ്. ഏപ്രില്‍ പത്തിനാണ് ബെഹ്‌റയെ വിളിച്ചതെന്നും ബെഹ്‌റയുടെ സ്വകാര്യ നമ്പരിലേക്കാണ് വിളിച്ചതെന്നും ദിലീപ് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.
 
പള്‍സര്‍ സുനി വിളിച്ചത് 20 ദിവസത്തോളം മറച്ചുവച്ചു എന്നായിരുന്നു പൊലീസിന്‍റെ വാദം. ജയിലില്‍ നിന്ന് കത്തുവന്നതിന് ശേഷമാണ് ദിലീപ് പരാതിപ്പെടാന്‍ തയ്യാറായതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ സുനി വിളിച്ചത് അന്നുതന്നെ ബെഹ്‌റയെ അറിയിച്ചിരുന്നു എന്നാണ് ദിലീപ് ഇപ്പോള്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. 
 
എന്നാല്‍, ഈ കേസില്‍ ലോക്നാഥ് ബെഹ്‌റ മറ്റാരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു. ഇത് വലിയ ഒരു ഗൂഢാലോചനയാണ്. ഹൈക്കോടതിയുടെ ഇടപെടല്‍ കൂടിയുണ്ടായാല്‍ ദിലീപിനെതിരായ ഗൂഢാലോചനയും പുറത്തുവരുമെന്നും ജോര്‍ജ്ജ് പറഞ്ഞു. 
 
ദിലീപിനെതിരെ ചിലര്‍ കള്ളത്തരങ്ങള്‍ മെനയുകയാണ്. ഈ കള്ളത്തരത്തിന് കൂട്ടില്ലാത്ത മാന്യന്‍‌മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സത്യം പുറത്തുപറയും. നല്ല പൊലീസുകാര്‍ ഇനിയും ഈ വൃത്തികേടിന് കൂട്ടുനില്‍ക്കില്ല. സുനിയെക്കൊണ്ട് ജയിലില്‍ നിന്ന് വിളിപ്പിച്ചതില്‍ പോലും പൊലീസിന്‍റെ കള്ളക്കളിയുണ്ടെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments