Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരുടെ മുന്‍ഡ്രൈവറെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും ചോദ്യം ചെയ്തു

അപ്പുണ്ണിയുടെ സഹോദരനായിരുന്നു മഞ്ജുവിന്റെ ഡ്രൈവര്‍

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (14:47 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധാകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തു. ഒപ്പം, മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവറേയും ചോദ്യം ചെയ്യുന്നതിനായി ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ അപ്പുണ്ണി ഇന്ന് ആലുവ പൊലീസ് ക്ലാബില്‍ ഹാജരായിരുന്നു.
 
അപ്പുണിയുടെ സഹോദരനായ ഷിബു വിവാഹമോചനത്തിന് മുന്പ് മഞ്ജു വാര്യരുടെ ഡ്രൈവറായിരുന്നു. അപ്പുണ്ണിയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കുമുന്നിലേക്കു രൂപസാദൃശ്യമുള്ള ഷിബു എത്തുകയായിരുന്നു. ജയിലില്‍ പള്‍ശര്‍ സുനിക്ക് കത്തെഴുതാന്‍ സഹായിച്ച വിപിനേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 

ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ അപ്പുണ്ണിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ തനിക്ക് പങ്കില്ലെന്നും മാപ്പു സാക്ഷിയാക്കാന്‍ ആലോചനകള്‍ നടക്കുണ്ടെന്നും കാണിച്ച് അപ്പുണ്ണി മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ഭയപ്പെടണം എന്ന് ചോദിച്ച് കോടതി ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments