Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ ഗർഭിണിയാക്കി മുങ്ങിയ അമ്പതുകാരന്‍ അറസ്റ്റിൽ

മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 50 വയസ്സുകാരൻ അറസ്റ്റിലായി. കാളികാവ് കെ എകെ പടി കുന്നുമ്മൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടിയെയാണ് സി ഐ ടി സജീവൻ അറസ്റ്റ് ചെയ്തത്.

Webdunia
ചൊവ്വ, 31 മെയ് 2016 (14:56 IST)
മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 50 വയസ്സുകാരൻ അറസ്റ്റിലായി. കാളികാവ് കെ എകെ പടി കുന്നുമ്മൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടിയെയാണ് സി ഐ ടി സജീവൻ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സ്വദേശിനിയായ പത്തൊൻപതുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മതസ്ഥാപനത്തിനായി പണപ്പിരിവു നടത്തിവരികയായിരുന്നു അബ്ദുൽ ഖാദർ. 
 
യുവതിയുടെ വീട്ടില്‍ പിരിവിനെത്തിയപ്പോഴാണ് യുവതിയുടെ മാതാവുമായി പരിചയപ്പെട്ടത്. ഷംസുദ്ദീൻ തങ്ങൾ എന്ന പേരാണ് ഇയാള്‍ ഇവരെ അറിയിച്ചത്. മകളുടെ വിവാഹം കാലങ്ങളായി മുടങ്ങിക്കിടക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മന്ത്രവാദത്തിലൂടെ പരിഹാരം കാണാം എന്ന് ഇയാള്‍ വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. രണ്ടുതവണ അടച്ചിട്ട മുറിയിൽ യുവതിയെ ഒറ്റയ്ക്കാക്കി മരുന്നു നല്‍കി മയക്കി ഇയാള്‍ പീഡിപ്പിച്ചു.
 
യുവതി ഗർഭിണിയായതോടെയാണ് പീഡനം വിവരം പുറത്തറിഞ്ഞത്. പ്രതി ഇവരെ ഏൽപ്പിച്ച ഫോൺ നമ്പറാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ പരിചയക്കാര‌ന്റെ പേരിലെടുത്ത സിം കാർ‍ഡാണ് ഉപയോഗിച്ചതെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇത്തരത്തില്‍ പ്രതി പലരേയും പറ്റിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രതി ബന്ധപ്പെട്ട അഞ്ഞൂറോളം ഫോ‍ൺ നമ്പറു‌കൾ പൊലീസിനു ലഭിച്ചു. നമ്പറുകളില്‍ കൂടതലും സ്ത്രീകളുടേതാണ്. 
 
എസ് ഐ സി പ്രദീപ് കുമാർ, സി പി ഒമാരായ പി സി വിനോദ്, എം മനോജ്, ടി ബിനോബ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍

അടുത്ത ലേഖനം
Show comments