Webdunia - Bharat's app for daily news and videos

Install App

മഴയില്‍ മുങ്ങി നഗരങ്ങള്‍

വരാനിരിക്കുന്നത് കനത്ത മഴ; സംസ്ഥാനത്ത് വന്‍ നാശനഷ്ടം, മഴ നിന്നു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (07:25 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ. രട്ണ്‍ ദിവസമായി പെയ്യുന്ന മഴ ശക്തി കുറയാതെ നിന്നു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രണ്ടു ദിവസം കൂടി ഇതേതോതില്‍ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതിനോടകം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 
 
പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ് ദിവസങ്ങളായി ശക്തിയില്‍ പെയ്യുന്ന മഴയ്ക്ക് കാരണം. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ശക്തി കുറയും. ഇന്നലെ പാലക്കാട് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചിരുന്നു. കണ്ണൂരില്‍ രണ്ട് പേരും മരിച്ചു.
 
രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. അട്ടപ്പാടി ആനക്കല്ലില്‍ ഇന്നു പുലര്‍ച്ചെ ഉരുള്‍പൊട്ടി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം നഗരം മഴയില്‍ മുങ്ങി.
 
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

അടുത്ത ലേഖനം
Show comments