Webdunia - Bharat's app for daily news and videos

Install App

മാണിയുടെ ലക്‍ഷ്യം ഡല്‍ഹി; കേരള കോണ്‍‌ഗ്രസ് പിളരും: ബാലകൃഷ്ണപിള്ള

കേരള കോണ്‍ഗ്രസിനെ നശിപ്പിച്ച നേതാവാണ് മാണി: പിള്ള

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (17:00 IST)
യു ഡി എഫ് വിട്ട് ബിജെപി ക്യാമ്പിനോട് അടുക്കുകയാണ് കെ എം മാണിയെന്ന് ആര്‍ ബാലകൃഷ്ണപിള്ള. എന്നാല്‍ ബി ജെ പിയോട് അടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും പിള്ള. ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നതായുള്ള ബോധ്യം മാണിക്കുണ്ടായെന്നും ബി ജെ പി സര്‍ക്കാരില്‍ എങ്ങനെയും കയറിപ്പറ്റി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാകുമോ എന്ന ആദ്യ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പിള്ള വ്യക്തമാക്കി. 
 
മാണിയെ എല്‍ ഡി എഫില്‍ എടുക്കുന്നതുപോലെയുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ എല്‍ ഡി എഫിലേക്ക് മാണി വരാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ പിന്നെ അന്തിമമായ ലക്‍ഷ്യം ഡല്‍ഹി തന്നെയാണ്. തനിക്കോ മകനോ ഡല്‍ഹിയില്‍ നിന്ന് എന്തെങ്കിലും കിട്ടണം. പി സി തോമസിന്‍റെ മാര്‍ഗം സ്വീകരിക്കണം. അതൊക്കെയാണ് മാണിയുടെ ലക്‍ഷ്യം - പിള്ള പറഞ്ഞു.
 
മാണിക്ക് ഒരു പങ്കാളിത്തവുമില്ലാതെ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയെ നശിപ്പിച്ച ആളാണ് മാണിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
 
അതേസമയം, കെ എം മാണിയോട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു അനാദരവും കാട്ടിയിട്ടില്ലെന്നും മാണിക്കെതിരെ ഒരു അഴിമതി ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മാണിക്കും ബാബുവിനെതിരെയും ഉണ്ടായ ആരോപണങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതരം തീരുമാനമുണ്ടായതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 
 
കെ എം മാണി യു ഡി എഫ് വിട്ടുപോകുകയാണെങ്കില്‍ അതിന്‍റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. മുന്നണിയില്‍ നിന്ന് പാര്‍ട്ടികള്‍ പുറത്തുപോയാല്‍ മുന്നണികള്‍ക്ക് വലിയ ക്ഷീണമുണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങള്‍ കോണ്‍‌ഗ്രസിന്‍റെയും ശക്തികേന്ദ്രങ്ങള്‍ തന്നെയാണെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments