Webdunia - Bharat's app for daily news and videos

Install App

മിടുക്കനായ പിണറായി വിജയന്റെ ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തില്‍ എത്തിച്ചത്: വെളളാപ്പളളി

പിണറായി സര്‍ക്കാരിന് പത്തില്‍ എട്ടുമാര്‍ക്ക് നല്‍കി വെളളാപ്പളളി

Webdunia
വെള്ളി, 26 മെയ് 2017 (09:38 IST)
എല്ലാം ശരിയാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന് ബാലാരിഷ്ടതകളുടെ കാലമായിരുന്നു. ചെയ്ത പല നല്ല കാര്യങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ഈ സര്‍ക്കാരിന് പത്തില്‍ എട്ടുമാര്‍ക്കാണ് താന്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളുമില്ലാത്തത് വളരെ നല്ല കാര്യമാണ്. പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ അവസ്ഥ പൂജ്യമായി മാറിയ സമയത്താണ് കേരളത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടിയത്. മിടുക്കനായ പിണറായി വിജയന്റെ ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.
 
പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ജനകീയ മുഖമാണ് അതിന് വഴിയൊരുക്കിയത്. അതുകൊണ്ട് പിണറായിയെ ഏകാധിപതി എന്നൊന്നും വിശേഷിപ്പിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ വിളിക്കുമ്പോഴൊന്നും കിട്ടാറില്ല. എന്നിരുന്നാലും അദ്ദേഹം കുറച്ചുകഴിയുമ്പോള്‍ കൃത്യമായി തിരിച്ചു വിളിച്ചിരിക്കും. സര്‍ക്കാരിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ എസ്എന്‍ഡിപിക്ക് ഒരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments