മുത്തച്ഛനും കൊച്ചുമകളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

പാറക്കുളത്തിൽ മുത്തച്ഛനും കൊച്ചുമകളും മുങ്ങിമരിച്ചു

Webdunia
വ്യാഴം, 18 മെയ് 2017 (17:08 IST)
വീടിനു സമീപത്തുള്ള പാറക്കുളത്തിൽ വീണ കൊച്ചുമകളും കൊച്ചുമകളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛനും മുങ്ങിമരിച്ചു. തിടനാട് കാവുംകുളം മുതുപ്ലാക്കൽ ബേബിച്ചൻ സെബാസ്റ്റിയൻ (64), ഇദ്ദേഹത്തിന്റെ മകൻ രതീഷിന്റെ മകൾ ലിയാമറിയ (6) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ മുങ്ങിമരിച്ചത്. 
 
ബേബിച്ചനും കൊച്ചുമക്കളായ ലിയാമ്മരിയായും ലിജോമോനും പാറക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കാൽ വഴുതി കുളത്തിൽ വീണ ലിയാമരിയയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബേബിച്ചനും വെള്ളത്തിൽ മുങ്ങിത്താണു. ലിജോയുടെ നിലവിളികേട്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇരുവരെയും രക്ഷിച്ച് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments