Webdunia - Bharat's app for daily news and videos

Install App

മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫേയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തയാള്‍ക്കെതിരെ പരാതി

മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ് ഒന്ന് ആളാകാന്‍ നോക്കിയതാ; കിട്ടി എട്ടിന്റെ പണി !

Webdunia
ചൊവ്വ, 4 ജൂലൈ 2017 (11:01 IST)
മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ഫേയ്‌സ്ബുക്ക് കമന്റിലൂടെ ആഹ്വാനം ചെയ്തയാള്‍ക്കെതിരെ പരാതി. രാധാകൃഷണന്‍ പിള്ളയെന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടിരിക്കുന്നത്. ഈ കമന്റ്  സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.
 
സംഭവം വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയത്. ഓപ്പണ്‍ മാഗസിലെ മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ, അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് തുടങ്ങിയവരാണ് പരാതിയുമായെത്തിയത്. മുഖ്യമന്ത്രിയ്ക്കും സംസ്ഥാന ഡി ജി പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
 
ഇന്ത്യന്‍ പീനല്‍ കോഡിലെ 354 A ,153 A , 115 read with 375 ,120 B, ഐ ടി ആക്റ്റിലെ 67, 67 A ,പൊലീസ് ആക്ട് 119 (1 ) (a ), എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് രാധാകൃഷ്ണ പിള്ള ചെയ്തിരിക്കുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പരമ്പരാഗത മാധ്യമങ്ങളുടെ അധികാരസങ്കല്‍പ്പത്തെ ഉടച്ചുവാര്‍ത്ത് ജനകീയ അഭിപ്രായങ്ങള്‍ക്ക് ഇടംനല്‍കിയ സോഷ്യല്‍ മീഡിയകള്‍ക്ക് ഒരേസമയം അപകടകരമായ വിഭാഗീയ- വര്‍ഗ്ഗീയ ചിന്തകളെ വളര്‍ത്താനും കഴിയുമെന്നത് വസ്തുതയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്തരം അറപ്പുണ്ടാക്കുന്ന മുദ്രാവാക്യങ്ങളെന്ന് അഡ്വ ജഹാംഗീര്‍ പറയുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments