Webdunia - Bharat's app for daily news and videos

Install App

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം വ്യാപകമാകുന്നു

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (07:58 IST)
ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടി തുടരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കുട്ടു പിടിച്ച് ചിലര്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പഴയ മൂന്നാര്‍ ഇക്കോ നഗര്‍, കോളനി എന്നിവിടങ്ങളിലാണ് അനധികൃതമായി ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. 
 
അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ സ്‌പെഷ്യല്‍ തഹസില്‍ദാരെ സബ്കളകറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പഴയ മൂന്നാര്‍ ഇക്കോ നഗര്‍, എന്നിവിടങ്ങളിലാണ് നിര്‍മാണങ്ങള്‍ പുനഃരാംരംഭിച്ചിരിക്കുന്നത്. മുന്‍പ് അവധി ദിവസങ്ങളിലായിരുന്നു നിര്‍മാണങ്ങള്‍ നടത്തിയിരുന്നുത്. 
 
എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ എല്ലാ ദിവസവും നിര്‍മാണങ്ങള്‍ നടക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലവും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments