Webdunia - Bharat's app for daily news and videos

Install App

മൂന്നാറില്‍ ടാറ്റയെ സഹായിച്ചത് സിപിഐ അല്ല, ഏകാധിപതിയെപ്പോലെയുള്ള പെരുമാറ്റം മുഖ്യമന്ത്രി അവസാനിപ്പിക്കണം; രൂക്ഷ വിമര്‍ശനവുമായി കാനം

മൂന്നാറില്‍ ടാറ്റയെ സഹായിച്ചത് സിപിഐ അല്ല, ഏകാധിപതിയെപ്പോലെയുള്ള പെരുമാറ്റം മുഖ്യമന്ത്രി അവസാനിപ്പിക്കണം; രുക്ഷ വിമര്‍ശനവുമായി കാനം

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (17:33 IST)
സിപിഐഎമ്മിനെതിരെ രുക്ഷ വിമര്‍ശനവുമായി സിപിഐ. മുന്നാറില്‍ ടാറ്റയെ പോലെയുള്ള വന്‍കിട കമ്പനികളെ സഹായിക്കുന്നത് സിപിഐ അല്ലെന്നും എന്നാല്‍ ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് സിപിഐഎം ഓര്‍ക്കണമെന്നും സിപിഐ വിമര്‍ശിച്ചു. ഇന്ന് നടന്ന സംസ്ഥാന കൗണ്‍സിലിലായിരുന്നു ഈ വിമര്‍ശനം ഉണ്ടായത്. 
 
കൗണ്‍സിലില്‍ മുഖ്യമന്ത്രിയെയും സിപിഐ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അത് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.  ഏകാധിപത്യത്തിനെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്ന് കൗണ്‍സിലില്‍ പറഞ്ഞു. 
 
അതേസമയം പാര്‍ട്ടിയിലെ ഏതാനും ചിലരല്ല വിമര്‍ശനം ഉന്നയിക്കുന്നത്. തെറ്റ് പറയുമ്പോള്‍ വിമര്‍ശനമുയരുമെന്നും സംസ്ഥാന കൗണ്‍സിലിന് ശേഷം കാനം അഭിപ്രായപ്പെട്ടു. സിപിഐ ഒറ്റക്കെട്ടായാണ് വിമര്‍ശന മുന്നയിക്കുന്നത്. അത് ന്യൂനപക്ഷമെന്ന ധാരണ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.  
 
ഇന്നലെ  സിപിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സിപിഐയിലെ ഒരുവിഭാഗം നേതാക്കളാണെന്നും അദ്ദേഹം ചൂണ്ടികാണിട്ടി. സിപിഎം സംസ്ഥാന സമിതിയില്‍ യോഗത്തിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments