Webdunia - Bharat's app for daily news and videos

Install App

മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്തു

വീടുകയറി ആക്രമിച്ചു; കണ്ണന്‍ പട്ടാമ്പിയെ അറസ്റ്റ് ചെയ്തു

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (11:20 IST)
ദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ് അറസ്റ്റിലായ കണ്ണന്‍ പട്ടാമ്പി. ജല അതോറിറ്റി ജീവനക്കാരനേയും ദമ്പതികളേയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കണ്ണാന്‍ പട്ടാമ്പിയടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പെരുമ്പിലാവ് - പട്ടാമ്പി റോഡില്‍ ജൂലൈ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ റോഡില്‍ പൈപ്പ് പൊട്ടി ജലവിതരണം പുനഃസ്ഥാപിക്കുന്നതിനായി ഗതാഗതം ഒറ്റവരിയായി മാറ്റിയിരുന്നു. ജല അതോറിറ്റി ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ ആയിരുന്നു അന്ന് ആ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നത്. 
 
തൃശൂരിലേക്കുള്ള യാത്രക്കിടെ സ്ഥലത്തെത്തിയ കണ്ണന്‍ പട്ടാമ്പിയുടെ വാഹനവും മാര്‍ട്ടിന്‍ തടഞ്ഞു. റോഡരികിലൂടെ കടത്തിവിടാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ കണ്ണന്‍ പട്ടാമ്പിയും സുഹൃത്തുക്കളും മാര്‍ട്ടിനെ മര്‍ദ്ദിച്ചു. രക്ഷപെടാനായി മാര്‍ട്ടിന്‍ ഓടിക്കയറിയത് സമീപത്തുള്ള വീട്ടിലേക്കായിരുന്നു. പിന്നാലെയെത്തിയ ആക്രമികള്‍ മാര്‍ട്ടിനെ ഒളിപ്പിച്ചുവെച്ചതില്‍ പ്രതിഷേധിച്ച് ദമ്പതികളെയും മര്‍ദ്ദിച്ചു.
 
ആയുധമുപയോഗിച്ച് വീടിന്റെ ചില്ലുകളും തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മാര്‍ട്ടിനേയും ദമ്പതികളെയും ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കണ്ണനും കൂട്ടരും സ്ഥലംവിട്ടിരുന്നു. പൊലീസ് കേസെടുത്തതോടെ മൂവരും കുന്നം‌കുളം സ്റ്റേഷനില്‍ കീഴടങ്ങി.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments