Webdunia - Bharat's app for daily news and videos

Install App

മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

പാവപ്പെട്ടവരെ സഹായിക്കുന്നതിന് സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:43 IST)
പാവപ്പെട്ടവരെ സഹായിക്കുന്നതിന് സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് സ്ഥാപനം എന്നപേരില്‍ കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. പാലാ സ്വദേശിയായ സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ ജില്ലകളിലുള്ള നൂറുകണക്കിന് പാവപ്പെട്ട വീട്ടമ്മമാരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയത്. 
 
ലോണ്‍ ആവശ്യത്തിനുള്ള അംഗ്വത്തിനായി അയ്യായിരം രൂപ മുതല്‍ 12,500 രൂപ വരെ ഓരോരുത്തരില്‍ നിന്നും വാങ്ങുകയും ആവശ്യക്കാര്‍ക്ക് ഒന്നിലധികം ലോണുകള്‍ നല്‍കുകയും ചെയ്തായിരുന്നു ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. കൂടാതെ കൂടുതല്‍ വിശ്വാസ്യതയ്ക്കായി ആധാര്‍, തെരഞ്ഞെടുപ്പ് ഐഡി എന്നിവയുടെ പകര്‍പ്പുകളും രണ്ട് ഫോട്ടോയും വാങ്ങിയിരുന്നു. ഇപ്രകാരം അംഗത്വമെടുക്കുന്നവര്‍ക്ക് 15 മുതല്‍ 30 ദിവസത്തിനകം ഒരുലക്ഷം രൂപവരെ ഈടില്ലാതെ ലോണായി നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. 
 
സ്ത്രീകളെ മാത്രമേ ഈ പദ്ധതിയില്‍ ചേര്‍ത്തിരുന്നുള്ളു. പ്രതിമാസം ആയിരം രൂപ വീതം മാത്രം തിരിച്ചടച്ചാല്‍ മതിയെന്നായിരുന്നു നിബന്ധന. പണം കൊടുത്തതിനോ വാങ്ങിച്ചതിനോ പ്രത്യേക രേഖകളൊന്നും തന്നെ ഇവര്‍  നല്‍കിയിരുന്നില്ല. പാവപ്പെട്ട കുടുംബത്തിലെ ഒരു വീട്ടമ്മയെ ആ കമ്പനിയുടെ പ്രദേശത്തെ കളക്ഷന്‍ ഏജന്റാക്കിയായിരുന്നു തട്ടിപ്പിന് തുടക്കം കുറിച്ചത്. ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ ഓരോ ഏജന്റുമാരും പിരിച്ച് നല്‍കിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് വിവരം പുറത്തുവന്നത്. 
 
തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കി. പാലാ സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പ് നടത്തിയെതെങ്കിലും പിന്നില്‍ ഉന്നത കേന്ദ്രങ്ങള്‍ ഉള്ളതായാണ് പൊലീസിനു ലഭിക്കുന്ന സൂചന. പാലാ, തിടനാട്, പൊന്‍കുന്നം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് ഇതിനു മുമ്പും പരാതികളുണ്ട്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments