ലൈംഗികാതിക്രമം നടന്നെങ്കിലും യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുക്കുന്നില്ലെന്ന് പൊലീസ്, പരാതിയുണ്ടെന്ന് ഭര്‍ത്താവ്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ

കൊച്ചിയില്‍ യുവതി അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ല: ആരോപണവുമായി ഭര്‍ത്താവ്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (07:30 IST)
കൊച്ചിയില്‍ അര്‍ധരാത്രി യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 28നായിരുന്നു യുവതി ആക്രമിക്കപ്പെടുന്നത്.
 
ആശുപത്രിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും മൂന്നാഴ്ച്ച മുമ്പ് നടന്ന സംഭവത്തില്‍ യുവതിക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നും പൊലീസ് പറയുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുവതിയുടെ ഭര്‍ത്താവാ‍യ പത്തനംത്തിട്ട സ്വദേശി അഡ്വ. പ്രശാന്ത് വി കുറുപ്പ് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.  
 
ഗുരുതര പരിക്കുകളോടെയായിരുന്നു സംഭവദിവസം യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇവരെ എത്തിച്ചയാള്‍ ഭര്‍ത്താവ് എന്നായിരുന്നു സ്വയം പരിചയപ്പെടുത്തിയത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും, ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതിന്റെ സൂചനയായി ഇരു കവിളിലും ചതവും പരിശോധനയില്‍ വ്യക്തമായിരുന്നു.
 
പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെങ്കിലും യുവതിക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കുന്നില്ലെന്നും പൊലീസ് പ്രശാന്തിനോട് പറഞ്ഞു. യുവതിയും ഭര്‍ത്താവും തമ്മില്‍ ചില കുടുംബപ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പൊലീസ് തന്നോട് അറിയിച്ചതായി പ്രശാന്ത് പറയുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് താനാണെന്ന് അറിയിച്ചിട്ടും അന്വേഷണത്തിന് പൊലീസ് തയാറായിട്ടില്ലെന്ന് പ്രശാന്ത് ആരോപിക്കുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments