Webdunia - Bharat's app for daily news and videos

Install App

'വി ഐ പി’ യുടെ പേര് കേട്ട് പൊലീസുകാര്‍ ഞെട്ടി, ഇയാളെ തൊടാന്‍ അവര്‍ക്കാകുമോ?

‘വി ഐ പി’യെ തൊടാന്‍ അവര്‍ക്കാകുമോ? ഞെട്ടാന്‍ തയ്യാറായി‌ക്കോളൂ...

Webdunia
വെള്ളി, 21 ജൂലൈ 2017 (07:43 IST)
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ പളസര്‍ സുനി പറയുന്നത് ‘സ്രാവുകളെ’ കുറിച്ചാണ്. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സ്രാവ് കുടുങ്ങിയെന്ന് തന്നെ എല്ലാവരും കരുതി. എന്നാല്‍, കഴിഞ്ഞ ദിവസം സുനി നടത്തിയെ വെളിപ്പെടുത്തല്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സ്രാവ് അല്ല, വമ്പന്‍ സ്രാവ് ഇനിയും കുടുങ്ങാനുണ്ടെന്നായിരുന്നു.
 
ഇപ്പോള്‍ പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും ഒരു വന്‍സ്രാവിനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചു. നടിയെ മൃഗീയമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി ഏല്‍പ്പിച്ചത് ഇയാളുടെ കൈവശമായിരുന്നു. താന്‍ അത് ‘വി ഐ പി’ക്ക് കൈമാറിയെന്ന് പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കി. ‘വി ഐ പി’ ആരാണെന്നും ഇയാള്‍ പൊലീസിന് വിവരം കൈമാറിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സുനിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോ വഴി ആ ‘വിഐപി’ക്കും പിന്നീട് ദിലീപിനും ലഭിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന് കൈമാറിയെന്നാണ് പ്രതീഷ് ചാക്കോയുടെ മൊഴിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രതീഷ് ചാക്കോ പറയുന്ന ഈ വി ഐ പി തന്നെയാകും സുനി പറയുന്ന വമ്പന്‍ സ്രാവ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നുണ്ട്. 
 
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ജനപ്രതിനിധികളില്‍ നിന്നും നേരത്തെ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കൊല്ലം എംഎല്‍എ മുകേഷ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. ഇവരില്‍ ആരെങ്കിലും ആണോ ആ ‘വിഐപി’ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments